ചില യാത്ര വിവരണങ്ങള്‍ എഴുതാം എന്ന് വിചാരിച്ചു തുടങ്ങുന്നു. പറഞ്ഞു വരുമ്പോള്‍ എന്താകും എന്നും അറിയില്ല. ഞാന്‍ പൊറ്റക്കാടിനേ പോലെ വലിയ യാത്ര ഒന്നും ചെയ്തിട്ടില്ല.മുന്നാറില്‍ കോളേജില്‍ പോയിരുന്നത് ആണ് എന്‍റെ നീണ്ട യാത്രകള്‍.
KSTRC ബസിന്‍റെ കുടുക്കവും പുകയും. തിരിഞ്ഞു മറിഞ്ഞു പോകുന്ന റോഡും എല്ലാം കൂടി നല്ല രസമായിരുന്നു. തണുപ്പടിച്ചാല്‍ അലെര്‍ജി വരുമെങ്കിലും ആ തണുത്ത കാറ്റ് മുഖത്ത് അടിച്ചില്ലെങ്കില്‍ യാത്രയുടെ മുഴുവന്‍ സുഖവും പോകും.മുന്നാറിലെ മുറിഞ്ഞു മുറിഞ്ഞു പെയ്യുന്ന നനുത്ത മഴ ബസിന്‍റെ കാറ്റില്‍ മുഖത്ത് വീഴുന്നതും എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഓര്‍മയാണ്. പുറകിലെ സീറ്റിലിരുന്ന തമിഴന്‍ ജനല്‍ അടക്കു എന്ന് തമിഴില്‍ ആക്രോശിച്ചതും ഒരു യാത്രയിലെ ഓര്‍മയാണ്.
ഇനി പറയാന്‍ പോകുന്നത് എനിക്ക് സംഭവിച്ച ഒരു വലിയ ചതിയുടെ കഥയാണ്. സ്ഥലം: KSRTC ബസ് (മുന്നാറിനും കോതമംഗലത്തിനും ഇടയില്‍ എവിടെയോ), ജനലിനരുകിലെ സീറ്റില്‍ എന്‍റെ പ്രിയ കൂട്ടുകാരി (പേര് പറയുന്നില്ല), നടുക്ക് ഞാന്‍, അറ്റത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. അങ്ങനെ വളഞ്ഞു തിരിഞ്ഞു ബസ് പോകുമ്പോള്‍ ഒരു പുരുഷന്‍ വന്നു ഒഴിഞ്ഞു കിടക്കുന്ന സീറ്റില്‍ ഇരുന്നു.അപരിചിതനായ ഒരു പുരുഷന്‍ അല്ലേന്ന് വിചാരിച്ചു ഞാന്‍ അല്‍പ്പം കൂടി അടങ്ങി ഒതുങ്ങി നീങ്ങിയിരുന്നു.മുന്നിലെ സീറ്റിന്‍റെ കമ്പിയില്‍ മുറുകെ പിടിച്ചു.
അങ്ങനെ അല്പ്പദൂരം മുന്നോട്ടു പോയി. രണ്ടു വളവു കഴിഞ്ഞു ഞാന്‍ അല്പം റിലാക്സ് ചെയ്തു. ഇത് അറിഞ്ഞിട്ടെന്ന പോലെ അടുത്ത വളവില്‍, എന്‍റെ എല്ല് പോലെയിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരി ഒരു ഹിപ്പോപ്പോട്ടമസിന്‍റെ ശക്തിയോടെ എന്നെ വന്നിടിച്ചു. ഞാന്‍ പോയി ആ അജ്ഞാതനായ പുരുഷനെ ഒറ്റ ഇടി.പാവം മനുഷ്യന്‍ സീറ്റില്‍ നിന്ന് താഴെ തറയില്‍. ഞാന്‍ ഒന്നുമറിയാത്ത പോലെ തിരിഞ്ഞു ജനലിലൂടെ കാനനഭംഗി ആസ്വദിച്ചു. അപ്പോള്‍ അവള്‍ എന്നെ ചതിച്ചു കൊണ്ട് ഒറ്റ ചിരി. ബസ് മുഴുവന്‍ ചിരി പടരാന്‍ അധികം താമസിച്ചില്ല. ആ മനുഷ്യന്‍ താഴെ നിന്ന് എഴുന്നേറ്റു സീറ്റില്‍ ഇരിക്കാതെ മുകളിലെ കമ്പിയില്‍ തൂങ്ങി നിന്നപ്പോള്‍ ചിരി കൂടി.
ഭാഗ്യത്തിന് അടുത്ത സ്റ്റോപ്പില്‍ അങ്ങോര്‍ക്ക് വേറെ സീറ്റ് കിട്ടി. ഞാന്‍ ഇറങ്ങാറായപ്പോള്‍ ബസില്‍ വീണ്ടും ചിരി. ഞാന്‍ എഴുന്നേല്‍ക്കുന്നത് കണ്ടു ആ ദുഷ്ടന്‍ അല്‍പ്പം കൂടി അടങ്ങി ഒതുങ്ങി നീങ്ങിയിരുന്നു.
എന്ത് പറയാനാ ഇതൊക്കെ തന്നെ തലവര.
Friday, May 14, 2010
Friday, May 7, 2010
I love comics
I went to the comics.com site and clicked on grab-a-comic link, I had no idea how that would work. Anyway, it turned out be rather funny cartoon. So, thank you Comics.com for the widget.
My current favorite is Rose is Rose. If you haven't read it yet, try one. It comes in newspapers too.
I just love its simple themes. It usually depicts the Gumbo family, Jimbo Gumbo, Rose Gumbo and their son Pasquale Gumbo. And of course, the family kitten peekaboo.
My favorites are Pasquale young cousin Mimi and Pasquale's guardian angel.
Thursday, May 6, 2010
Friday, April 30, 2010
കഥ ഇത് വരെ
ഞാന്‍ ദിവസവും സീരിയലുകള്‍ കാണാറുണ്ട്. ഏഷ്യാനെറ്റ് , സുര്യ എന്നീ ചാനലുകള്‍ മാത്രേ കാണാറുള്ളു
ഓരോരോ കഥകള്‍ പോകുന്ന പോക്ക്. ടെന്‍ഷന്‍ അടിച്ചു ടെന്‍ഷന്‍ അടിച്ചു ഒരു പരുവം ആകും. പക്ഷേ സീരിയല്‍ കൊണ്ട് ഒരുപാട് ഗുണം ഉണ്ട്.
ഞാന്‍ ഇടയ്ക്കിടയ്ക്ക് ആലോചിക്കും എന്ത് കൊണ്ടാണ് എന്‍റെ ജീവിതം ഇത്ര സുഖമയം ആയതെന്ന്. എന്‍റെ ചെറിയ ചെറിയ വിഷമങ്ങള്‍ എത്ര ചെറുതാണെന്ന് ഞാന്‍ മനസിലാക്കുന്നത് സീരിയലിലെ ദുഃഖം കാണുമ്പോഴാണ്. എന്നെ പിന്തുടരുന്ന ഒരു ഭീകരനായ അജ്ഞാതന്‍ ഇല്ല. എല്ലാവരില്‍ നിന്നും മറച്ചു പിടിക്കേണ്ട രഹസ്യം ഇല്ല. എന്തിനു അധികം, എന്‍റെ കുടംബത്തില്‍ കഠിനമായ വഴക്കുകള്‍ പോലും ഇല്ല. (അപ്പച്ചന്‍ വരുമ്പോള്‍ 'ആ വൃത്തികേട് ഒന്ന് ഓഫ് ചെയ്യ്' എന്ന് സീരിയലുകളെ കുറിച്ച് പറയുമ്പോള്‍ ഉണ്ടാകുന്ന കശപിശയെ വഴക്ക് എന്ന് വിളിക്കാന്‍ പറ്റില്ല).
ഈ സീരിയലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരു മഹാ ബുദ്ധിമതി ആണെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കില്ലായിരുന്നു. ഒരാള്‍ എന്നെ മൂന്ന് തവണയില്‍ കൂടുതല്‍ പറ്റിക്കില്ല, അപ്പോഴേക്ക് ഞാന്‍ എന്‍റെ പാഠം പഠിക്കും. പക്ഷെ, എത്രയായാലും പഠിക്കാത്ത തനി ബുദ്ധൂസ്കളും ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞത് സീരിയലുകളിലൂടെ ആണ്.
എന്തൊക്കെ പറഞ്ഞാലും വൈകിട്ട് 6 മുതല്‍ 9 വരെ സമയം പോകുന്നത് അറിയാറേ ഇല്ല. സീരിയലുകള്‍ക്ക് നന്ദി.

Wednesday, April 28, 2010
Sunday, March 7, 2010
Trying out new things
I really don't know if hiding things is acceptable... Because even if hidden, things does exist...
Thursday, March 4, 2010
നമുക്ക്
ഞാനും നീയും എന്ന ഭാവം നമുക്ക് നല്ലതല്ല അല്ലേ?
പക്ഷെ, ഞാനും നീയും ചേര്‍ന്നാലല്ലേ നമ്മള്‍ ഉണ്ടാവൂ? നമ്മളില്‍ നീ എവിടെ അവസാനിക്കുന്നു ഞാന്‍ എവിടെ തുടങ്ങുന്നു?
ഞാന്‍ ഇല്ലാതായാലെ നമ്മള്‍ ഉണ്ടാകു എന്നില്ലല്ലോ... ഞാന്‍ ഞാനായും നീ നീയായും ഒന്നിച്ചു നിന്നാലല്ലേ നമ്മള്‍ ആകൂ? ഞാന്‍ ഞാന്‍ ആണെന്ന് നീയും, നീ നീ ആണെന്ന് ഞാനും അറിയുന്നുണ്ടല്ലോ.
അപ്പോള്‍ നമ്മള്‍ നമ്മള്‍ ആയില്ലേ?

Subscribe to:
Posts (Atom)