ഞാന്‍ ദിവസവും സീരിയലുകള്‍ കാണാറുണ്ട്. ഏഷ്യാനെറ്റ് , സുര്യ എന്നീ ചാനലുകള്‍ മാത്രേ കാണാറുള്ളു
ഓരോരോ കഥകള്‍ പോകുന്ന പോക്ക്. ടെന്‍ഷന്‍ അടിച്ചു ടെന്‍ഷന്‍ അടിച്ചു ഒരു പരുവം ആകും. പക്ഷേ സീരിയല്‍ കൊണ്ട് ഒരുപാട് ഗുണം ഉണ്ട്.
ഞാന്‍ ഇടയ്ക്കിടയ്ക്ക് ആലോചിക്കും എന്ത് കൊണ്ടാണ് എന്റെ ജീവിതം ഇത്ര സുഖമയം ആയതെന്ന്. എന്റെ ചെറിയ ചെറിയ വിഷമങ്ങള്‍ എത്ര ചെറുതാണെന്ന് ഞാന്‍ മനസിലാക്കുന്നത് സീരിയലിലെ ദുഃഖം കാണുമ്പോഴാണ്. എന്നെ പിന്തുടരുന്ന ഒരു ഭീകരനായ അജ്ഞാതന്‍ ഇല്ല. എല്ലാവരില്‍ നിന്നും മറച്ചു പിടിക്കേണ്ട രഹസ്യം ഇല്ല. എന്തിനു അധികം, എന്റെ കുടംബത്തില്‍ കഠിനമായ വഴക്കുകള്‍ പോലും ഇല്ല. (അപ്പച്ചന് വരുമ്പോള്‍ 'ആ വൃത്തികേട് ഒന്ന് ഓഫ് ചെയ്യ്' എന്ന് സീരിയലുകളെ കുറിച്ച് പറയുമ്പോള്‍ ഉണ്ടാകുന്ന കശപിശയെ വഴക്ക് എന്ന് വിളിക്കാന്‍ പറ്റില്ല).
ഈ സീരിയലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരു മഹാ ബുദ്ധിമതി ആണെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കില്ലായിരുന്നു. ഒരാള്‍ എന്നെ മൂന്ന് തവണയില്‍ കൂടുതല്‍ പറ്റിക്കില്ല, അപ്പോഴേക്ക് ഞാന്‍ എന്റെ പാഠം പഠിക്കും. പക്ഷെ, എത്രയായാലും പഠിക്കാത്ത തനി ബുദ്ധൂസ്കളും ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞത് സീരിയലുകളിലൂടെ ആണ്.
എന്തൊക്കെ പറഞ്ഞാലും വൈകിട്ട് 6 മുതല്‍ 9 വരെ സമയം പോകുന്നത് അറിയാറേ ഇല്ല. സീരിയലുകള്‍ക്ക് നന്ദി.
Friday, April 30, 2010
Wednesday, April 28, 2010
Subscribe to:
Posts (Atom)