Thursday, March 4, 2010

നമുക്ക്

ഞാനും നീയും എന്ന ഭാവം നമുക്ക് നല്ലതല്ല അല്ലേ?

പക്ഷെ, ഞാനും നീയും ചേര്‍ന്നാലല്ലേ നമ്മള്‍ ഉണ്ടാവൂ? നമ്മളില്‍ നീ എവിടെ അവസാനിക്കുന്നു ഞാന്‍ എവിടെ തുടങ്ങുന്നു?

ഞാന്‍ ഇല്ലാതായാലെ നമ്മള്‍ ഉണ്ടാകു എന്നില്ലല്ലോ... ഞാന്‍ ഞാനായും നീ നീയായും ഒന്നിച്ചു നിന്നാലല്ലേ നമ്മള്‍ ആകൂ? ഞാന്‍ ഞാന്‍ ആണെന്ന് നീയും, നീ നീ ആണെന്ന് ഞാനും അറിയുന്നുണ്ടല്ലോ.

അപ്പോള്‍ നമ്മള്‍ നമ്മള്‍ ആയില്ലേ?


2 comments:

ഒഴാക്കന്‍. said...

നീ ആരാണെന്നു നിനക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിക്ക് നീ ആരാണെന്നും ഈ ഞാന്‍ ആരാണെന്നും

Rejeesh Sanathanan said...

ഇപ്പോള്‍ ഞാനും നീയുമൊക്കെ ആരായി...........? വെറും ഏഴാംകൂലി.........:)