2 ദിവസം മുന്‍പ് ബഷീറിന്‍റെ പ്രേംപാറ്റ വായിച്ചു.
ഈ പ്രേമം, പ്രേമം എന്ന് പറയുന്നത് ഒരു അദ്ഭുതം തന്നെയാണ് ...
പ്രേമിക്കുമ്പോള്‍ ജീവിതം കൂടുതല്‍ പ്രകാശപൂരിതമാകുന്നു...
അതായതു ജീവിതം യൗവനതീക്ഷ്ണമാകുമ്പോള്‍ ഹൃദയം പ്രേമസുരഭിലമാകും...
ബഷീര്‍ പറയുന്ന പോലെ പ്രേമത്തിന് അല്‍പ്പസ്വല്‍പ്പം നാറ്റമൊക്കെ ഉണ്ടായെന്നും വരും...
എന്‍റെ അഭിപ്രായത്തില്‍ എല്ലാവരും ഒരിക്കലെങ്കിലും പ്രേമിക്കണം.ഇഡ്ഡ്ലിയെയും, ചട്നിയെയും, നല്ല എരിവും പുളിയുമുള്ള മീന്‍ കറിയെയും പ്രേമിച്ചാലും മതി.
പക്ഷെ ജീവിതത്തിന്‍റെ ശരിയായ ഭംഗിയും സൗരഭ്യവും അറിയാന്‍ പ്രേമം അത്യന്താപേക്ഷിതമാകുന്നു...
പിന്നെ, പ്രേമലേഖനം അയക്കുമ്പോള്‍ വ്യാകരണം നോക്കരുത്... എന്‍റെ ബ്ലോഗ് വായിക്കുമ്പോഴും...
Monday, September 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment