Thursday, February 6, 2014

മനസ്സിലെ തോന്നലുകൾ



ചിലപ്പോൾ തോന്നും ഒന്നും മിണ്ടരുതെന്ന്
ചിലപ്പോൾ എന്തെങ്കിലും വിളിച്ചു പറയണമെന്ന്

ചിലപ്പോൾ കല്ലൊരെണ്ണം ഉരുട്ടി മലമുകളിൽ എത്തിക്കണമെന്ന്
ചിലപ്പോൾ പാതി വഴിക്ക് വിട്ടു കളയണമെന്ന്

താഴേക്കുരുണ്ട്‌ പോകുന്ന സ്വപ്നങ്ങൾ നോക്കി പൊട്ടിച്ചിരിക്കണമെന്ന്
അറിയാതെ ഒഴുകുന്ന കണ്ണീരിലൂടെ പുഞ്ചിരിക്കണമെന്ന്

സത്യത്തിൽ എല്ലാവരിലുമുണ്ട്  ചെറിയൊരു ഭ്രാന്തൻ
നഷ്ടങ്ങളെ കുറിച്ച് ചിരിക്കുന്ന ഭ്രാന്തൻ