ചിലപ്പോൾ തോന്നും ഒന്നും മിണ്ടരുതെന്ന്
ചിലപ്പോൾ എന്തെങ്കിലും വിളിച്ചു പറയണമെന്ന്
ചിലപ്പോൾ കല്ലൊരെണ്ണം ഉരുട്ടി മലമുകളിൽ എത്തിക്കണമെന്ന്
ചിലപ്പോൾ പാതി വഴിക്ക് വിട്ടു കളയണമെന്ന്
താഴേക്കുരുണ്ട് പോകുന്ന സ്വപ്നങ്ങൾ നോക്കി പൊട്ടിച്ചിരിക്കണമെന്ന്
അറിയാതെ ഒഴുകുന്ന കണ്ണീരിലൂടെ പുഞ്ചിരിക്കണമെന്ന്
സത്യത്തിൽ എല്ലാവരിലുമുണ്ട് ചെറിയൊരു ഭ്രാന്തൻ
നഷ്ടങ്ങളെ കുറിച്ച് ചിരിക്കുന്ന ഭ്രാന്തൻ
No comments:
Post a Comment