Friday, May 14, 2010

ഒരു യാത്രയില്‍ ...

ചില യാത്ര വിവരണങ്ങള്‍ എഴുതാം എന്ന് വിചാരിച്ചു തുടങ്ങുന്നു. പറഞ്ഞു വരുമ്പോള്‍ എന്താകും എന്നും അറിയില്ല. ഞാന്‍ പൊറ്റക്കാടിനേ പോലെ വലിയ യാത്ര ഒന്നും ചെയ്തിട്ടില്ല.മുന്നാറില്‍ കോളേജില്‍ പോയിരുന്നത് ആണ് എന്‍റെ നീണ്ട യാത്രകള്‍.

KSTRC ബസിന്‍റെ കുടുക്കവും പുകയും. തിരിഞ്ഞു മറിഞ്ഞു പോകുന്ന റോഡും എല്ലാം കൂടി നല്ല രസമായിരുന്നു. തണുപ്പടിച്ചാല്‍ അലെര്‍ജി വരുമെങ്കിലും ആ തണുത്ത കാറ്റ് മുഖത്ത് അടിച്ചില്ലെങ്കില്‍ യാത്രയുടെ മുഴുവന്‍ സുഖവും പോകും.മുന്നാറിലെ മുറിഞ്ഞു മുറിഞ്ഞു പെയ്യുന്ന നനുത്ത മഴ ബസിന്‍റെ കാറ്റില്‍ മുഖത്ത് വീഴുന്നതും എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഓര്‍മയാണ്. പുറകിലെ സീറ്റിലിരുന്ന തമിഴന്‍ ജനല്‍ അടക്കു എന്ന് തമിഴില്‍ ആക്രോശിച്ചതും ഒരു യാത്രയിലെ ഓര്‍മയാണ്.

ഇനി പറയാന്‍ പോകുന്നത് എനിക്ക് സംഭവിച്ച ഒരു വലിയ ചതിയുടെ കഥയാണ്. സ്ഥലം: KSRTC ബസ്‌ (മുന്നാറിനും കോതമംഗലത്തിനും ഇടയില്‍ എവിടെയോ), ജനലിനരുകിലെ സീറ്റില്‍ എന്‍റെ പ്രിയ കൂട്ടുകാരി (പേര് പറയുന്നില്ല), നടുക്ക് ഞാന്‍, അറ്റത്തെ സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു. അങ്ങനെ വളഞ്ഞു തിരിഞ്ഞു ബസ്‌ പോകുമ്പോള്‍ ഒരു പുരുഷന്‍ വന്നു ഒഴിഞ്ഞു കിടക്കുന്ന സീറ്റില്‍ ഇരുന്നു.അപരിചിതനായ ഒരു പുരുഷന്‍ അല്ലേന്ന് വിചാരിച്ചു ഞാന്‍ അല്‍പ്പം കൂടി അടങ്ങി ഒതുങ്ങി നീങ്ങിയിരുന്നു.മുന്നിലെ സീറ്റിന്‍റെ കമ്പിയില്‍ മുറുകെ പിടിച്ചു.

അങ്ങനെ അല്പ്പദൂരം മുന്നോട്ടു പോയി. രണ്ടു വളവു കഴിഞ്ഞു ഞാന്‍ അല്പം റിലാക്സ് ചെയ്തു. ഇത് അറിഞ്ഞിട്ടെന്ന പോലെ അടുത്ത വളവില്‍, എന്‍റെ എല്ല് പോലെയിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരി ഒരു ഹിപ്പോപ്പോട്ടമസിന്‍റെ ശക്തിയോടെ എന്നെ വന്നിടിച്ചു. ഞാന്‍ പോയി ആ അജ്ഞാതനായ പുരുഷനെ ഒറ്റ ഇടി.പാവം മനുഷ്യന്‍ സീറ്റില്‍ നിന്ന് താഴെ തറയില്‍. ഞാന്‍ ഒന്നുമറിയാത്ത പോലെ തിരിഞ്ഞു ജനലിലൂടെ കാനനഭംഗി ആസ്വദിച്ചു. അപ്പോള്‍ അവള്‍ എന്നെ ചതിച്ചു കൊണ്ട് ഒറ്റ ചിരി. ബസ്‌ മുഴുവന്‍ ചിരി പടരാന്‍ അധികം താമസിച്ചില്ല. ആ മനുഷ്യന്‍ താഴെ നിന്ന് എഴുന്നേറ്റു സീറ്റില്‍ ഇരിക്കാതെ മുകളിലെ കമ്പിയില്‍ തൂങ്ങി നിന്നപ്പോള്‍ ചിരി കൂടി.

ഭാഗ്യത്തിന് അടുത്ത സ്റ്റോപ്പില്‍ അങ്ങോര്‍ക്ക് വേറെ സീറ്റ്‌ കിട്ടി. ഞാന്‍ ഇറങ്ങാറായപ്പോള്‍ ബസില്‍ വീണ്ടും ചിരി. ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ കണ്ടു ആ ദുഷ്ടന്‍ അല്‍പ്പം കൂടി അടങ്ങി ഒതുങ്ങി നീങ്ങിയിരുന്നു.

എന്ത് പറയാനാ ഇതൊക്കെ തന്നെ തലവര.

3 comments:

Fonceur said...

paavam aa manushyan....

Unknown said...

Very well written! :)

Dhanesh

Unknown said...

njan sathyathil chirichu ,nee kollam ketto...