എന്ത് കൊണ്ട് ഞാന്‍ ബ്ലോഗ് എഴുതുന്നു എന്ന് ഞാന്‍ ചിന്തിച്ചു.
എല്ലാ കാര്യങ്ങളും പോലെ പല കാരണങ്ങള്‍ ഉണ്ട്:
- ബോറടി മാറാന്‍
- ചാറ്റ് ചെയ്യാന്‍ ആരെയും കിട്ടാത്തത് കൊണ്ട്
- വീട്ടുകാരെയും കൂട്ടുകാരെയും ഭീഷണി പെടുത്തി എങ്കിലും വായിപ്പിക്കാന്‍
- എന്‍റെ മലയാളം കണ്ടു സ്വയം രോമാഞ്ചം ഉണ്ടാകാന്‍
- വേറെ ജോലി ഒന്നും ചെയ്യാതെ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍
- എന്‍റെ മണ്ടത്തരങ്ങള്‍ കൊണ്ട് വേറെ ഒരാളെ എങ്കിലും ചിരിപ്പിക്കാന്‍ (ചിന്തിപ്പിക്കാന്‍ എന്ന് പറയുന്നില്ല - ഇത്ര നാള്‍ ആയിട്ട് എനിക്ക് സ്വയം ചിന്തിപ്പിക്കാന്‍ പറ്റിയിട്ടില്ല)
- ആരെങ്കിലും നല്ല കമന്റുകള്‍ പറഞ്ഞാല്‍ സന്തോഷിക്കാന്‍
No comments:
Post a Comment