Friday, September 26, 2014
Thursday, July 31, 2014
മുക്തി
എനിക്ക് മുക്തി വേണം ...
വഴുവഴുത്ത അഴുക്ക് പോലെ, എന്നിൽ അടിഞ്ഞു കൂടുന്ന ചിന്തകളിൽ നിന്ന് ...
വെറുപ്പ് മാത്രം ഉളവാക്കുന്ന ഓർമ്മകളിൽ നിന്ന് ...
എങ്ങൊട്ടെന്നില്ലാതെയുള്ള ഒളിച്ചോട്ടങ്ങളിൽ നിന്ന്...
മരണം വല്ലാതെ മോഹിപ്പിക്കുന്നു... അത്ര തന്നെ തന്നെ ഭയപ്പെടുത്തുന്നു...
അനിശ്ചിതത്വം ഭയാനകമാണ് ...
ഞാൻ തേടുന്ന മുക്തി തിരിച്ചറിയാൻ കഴിയുന്നില്ല ... !!!

Thursday, February 6, 2014
മനസ്സിലെ തോന്നലുകൾ
ചിലപ്പോൾ തോന്നും ഒന്നും മിണ്ടരുതെന്ന്
ചിലപ്പോൾ എന്തെങ്കിലും വിളിച്ചു പറയണമെന്ന്
ചിലപ്പോൾ കല്ലൊരെണ്ണം ഉരുട്ടി മലമുകളിൽ എത്തിക്കണമെന്ന്
ചിലപ്പോൾ പാതി വഴിക്ക് വിട്ടു കളയണമെന്ന്
താഴേക്കുരുണ്ട് പോകുന്ന സ്വപ്നങ്ങൾ നോക്കി പൊട്ടിച്ചിരിക്കണമെന്ന്
അറിയാതെ ഒഴുകുന്ന കണ്ണീരിലൂടെ പുഞ്ചിരിക്കണമെന്ന്
സത്യത്തിൽ എല്ലാവരിലുമുണ്ട് ചെറിയൊരു ഭ്രാന്തൻ
നഷ്ടങ്ങളെ കുറിച്ച് ചിരിക്കുന്ന ഭ്രാന്തൻ
Subscribe to:
Posts (Atom)