Thursday, December 23, 2010

എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട്?

എന്ത് കൊണ്ട് ഞാന്‍ ബ്ലോഗ്‌ എഴുതുന്നു എന്ന് ഞാന്‍ ചിന്തിച്ചു.
എല്ലാ കാര്യങ്ങളും പോലെ പല കാരണങ്ങള്‍ ഉണ്ട്:

  • ബോറടി മാറാന്‍
  • ചാറ്റ് ചെയ്യാന്‍ ആരെയും കിട്ടാത്തത് കൊണ്ട്
  • വീട്ടുകാരെയും കൂട്ടുകാരെയും ഭീഷണി പെടുത്തി എങ്കിലും വായിപ്പിക്കാന്‍
  • എന്‍റെ മലയാളം കണ്ടു സ്വയം രോമാഞ്ചം ഉണ്ടാകാന്‍
  • വേറെ ജോലി ഒന്നും ചെയ്യാതെ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കാന്‍
  • എന്‍റെ മണ്ടത്തരങ്ങള്‍ കൊണ്ട് വേറെ ഒരാളെ എങ്കിലും ചിരിപ്പിക്കാന്‍ (ചിന്തിപ്പിക്കാന്‍ എന്ന് പറയുന്നില്ല - ഇത്ര നാള്‍ ആയിട്ട് എനിക്ക് സ്വയം ചിന്തിപ്പിക്കാന്‍ പറ്റിയിട്ടില്ല)
  • ആരെങ്കിലും നല്ല കമന്റുകള്‍ പറഞ്ഞാല്‍ സന്തോഷിക്കാന്‍

Wednesday, November 3, 2010

ജീവിതത്തില്‍ ഒരു പാട് നഷ്ട്ടങ്ങള്‍.


എന്ത് ഏതു എന്ന് ശരിക്ക് പറയാന്‍ പറ്റുന്നില്ല, പക്ഷെ വല്ലാത്ത ഒരു നഷ്ട്ട ബോധം.

ഓരോ ചെറിയ പ്രതീക്ഷയും വലിയ നഷ്ട്ടങ്ങള്‍ ഉണ്ടാക്കുന്നു?
ആയിരിക്കാം...



Thursday, October 14, 2010

കാത്തിരിപ്പ്‌

ഓരോ കാത്തിരിപ്പും ഒരു അനുഭൂതിയാണ്


മാധുര്യമോ
പ്രതീക്ഷയോ
ആകാംഷയോ
ഭീതിയോ
നിസ്സഹായതയോ


എന്തൊക്കെയോ...

ഓരോ ചിന്തയിലും
ഓരോ ഓര്‍മയിലും
ഓരോ പ്രവര്‍ത്തിയിലും


എവിടെയൊക്കെയോ
ആര്‍ക്കൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള കാത്തിരിപ്പ്‌ ഉണ്ട് ...



ജീവിതം തന്നെ മരണത്തിലേക്കുള്ള ഒരു കാത്തിരിപ്പാണല്ലോ അല്ലേ?



Monday, September 6, 2010

പ്രേമം

2 ദിവസം മുന്‍പ് ബഷീറിന്‍റെ പ്രേംപാറ്റ വായിച്ചു.

ഈ പ്രേമം, പ്രേമം എന്ന് പറയുന്നത് ഒരു അദ്ഭുതം തന്നെയാണ് ...
പ്രേമിക്കുമ്പോള്‍ ജീവിതം കൂടുതല്‍ പ്രകാശപൂരിതമാകുന്നു...

അതായതു ജീവിതം യൗവനതീക്ഷ്ണമാകുമ്പോള്‍ ഹൃദയം പ്രേമസുരഭിലമാകും...

ബഷീര്‍ പറയുന്ന പോലെ പ്രേമത്തിന് അല്‍പ്പസ്വല്‍പ്പം നാറ്റമൊക്കെ ഉണ്ടായെന്നും വരും...

എന്‍റെ അഭിപ്രായത്തില്‍ എല്ലാവരും ഒരിക്കലെങ്കിലും പ്രേമിക്കണം.ഇഡ്ഡ്ലിയെയും, ചട്നിയെയും, നല്ല എരിവും പുളിയുമുള്ള മീന്‍ കറിയെയും പ്രേമിച്ചാലും മതി.

പക്ഷെ ജീവിതത്തിന്‍റെ ശരിയായ ഭംഗിയും സൗരഭ്യവും അറിയാന്‍ പ്രേമം അത്യന്താപേക്ഷിതമാകുന്നു...



പിന്നെ, പ്രേമലേഖനം അയക്കുമ്പോള്‍ വ്യാകരണം നോക്കരുത്... എന്‍റെ ബ്ലോഗ്‌ വായിക്കുമ്പോഴും...

Friday, July 9, 2010

Why I love being a Woman

ഇന്നലെ ഞാനും മമ്മിയും വാവയും പുറത്തു കറങ്ങാന്‍ പോയി. കുറേ നാള്‍ ആയല്ലോ പുറത്തൊക്കെ പോയിട്ട് എന്ന് വിചാരിച്ചു. ആന്‍റി പോയപ്പോള്‍ കൂടെ പോയതാണ്. കാറില്‍ വെറുതെ കറങ്ങാന്‍ രസമാണല്ലോ.

എന്തായാലും, പുറത്തേക്കു ഇറങ്ങിയപ്പോള്‍ പല കടകളും ഞങ്ങളെ മാടി മാടി വിളിക്കുന്നു. ചെന്നൈ സില്‍ക്സില്‍ കര്‍ക്കിടക കിഴിവ് 50%. കുട്ടികളുടെ ഒരു കടയില്‍ ഉടുപ്പുകള്‍ 30% കിഴിവില്‍. Woodlands-ഇല്‍ 60% കിഴിവ്. അങ്കിള്‍ ട്രാഫീക്, കുഴികള്‍ എല്ലാം മറികടന്നു കാര്‍ പറ്റുന്നത്ര സ്പീഡില്‍ വിട്ടു.

ഇറങ്ങിയത്‌ ആന്‍റിയുടെ പൊട്ടിയ ചെരുപ്പ് ശരിയാക്കാനായിരുന്നു. അവിടെ ചെന്നപ്പോള്‍ വീണ്ടും കിഴിവുകള്‍. ഇരയെ കിട്ടിയ പോലെ കടക്കാര്‍ ചാടിവീണു.

എന്‍റെ കാര്യം പറയാനാണെങ്കില്‍, ഞാന്‍ പുതിയ ചെരുപ്പ് 2 എണ്ണം വാങ്ങിയിട്ട് 1 മാസമേ ആയിട്ടുള്ളൂ. ഇത് രണ്ടും ഒന്നോ രണ്ടോ തവണ മാത്രമേ ഇട്ടിട്ടുള്ളൂ. അത് കൊണ്ട് ഞാന്‍ സകല പ്രലോഭനങ്ങളെയും ഒഴിവാക്കാനായി അല്‍പ്പം ദൂരെ മാറി നിന്ന് റോഡിലെ കുഴികള്‍ നിരീക്ഷിച്ചു.

പെട്ടെന്ന് കടക്കാര്‍ അങ്കിളിനെ വിളിച്ചു; കാര്‍ അല്‍പ്പം മാറ്റിയിടാന്‍ പറഞ്ഞു. അങ്കിള്‍ പോയി. അപ്പോള്‍ ആന്‍റി പൊട്ടിയ ചെരുപ്പ് താഴെയിട്ടു കിഴിവുള്ള ചെരിപ്പുകള്‍ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് ഒറ്റ ചാട്ടം. അപ്പോള്‍ ഞാന്‍ കരുതി: "വെറുതെ ഒന്ന് നോക്കിയേക്കാം, എത്രയായാലും ഇവിടെ വരെ വന്നതല്ലേ" എന്ന്. മമ്മിയും ഇത് തന്നെ ചിന്തിച്ചു എന്ന് തോന്നുന്നു. ഒടുവില്‍ 3 പേരും ചെരിപ്പിനകത്തു കുഴയാന്‍ തുടങ്ങി. എന്തിനു, നടക്കാറായിട്ടില്ലാത്ത വാവ വരെ ഒരു ചെരുപ്പ് എടുത്തു പിടിച്ചു.

കടക്കാരന്‍റെ മുഖത്ത് ഒരു വിജയസ്മിതം ഉണ്ടായോ എന്ന് നോക്കാന്‍ പറ്റിയില്ല. എന്‍റെ ശ്രദ്ധ മുഴുവന്‍ ചെരുപ്പിലായിരുന്നു.

ഞങ്ങള്‍ കാലിലും കയ്യിലുമായി 5-6 ജോടി ചെരിപ്പും പിടിച്ചു നില്‍ക്കുന്നതു കണ്ട്‌ കൊണ്ടാണ് അങ്കിള്‍ വന്നത്. അപ്പോഴേ തോറ്റു എന്ന് പുള്ളി മനസ്സിലാക്കി. ഒരക്ഷരം മിണ്ടിയില്ല.

എന്തായാലും ചുരുക്കി പറഞ്ഞാല്‍, ഒടുവില്‍ ഞാന്‍ 3 ജോടി ചെരിപ്പിന്റെ കൂടെ അവകാശി ആയി. ആന്‍റി പാവം പുതിയത് രണ്ടേ എടുത്തുള്ളൂ. മൂന്നാമത്തേത് പൊട്ടിയ ചെരുപ്പ് നന്നാക്കിയതായിരുന്നു.





ആന്‍റിയുടെ കുട ഒടിഞ്ഞത് നന്നാക്കാന്‍ അങ്കിള്‍ വണ്ടി നിറുത്തിയില്ല. ഓഫീസില്‍ പോകുന്ന വഴിക്ക് ശരിയാക്കി കൊണ്ട് വരാം എന്ന് പറഞ്ഞു നേരെ വീട്ടിലേക്കു പോന്നു.

Tuesday, June 22, 2010

ജന്മദിനം

ഇന്ന് എന്‍റെ ജന്മദിനം. എനിക്കും പ്രായമായി തുടങ്ങി. :)

പറയാന്‍ വന്നത് അതല്ല. ചെറുപ്പത്തില്‍ ഒരു ജന്മദിനത്തിലും എന്തൊരു സന്തോഷം ആയിരുന്നു. അന്ന് സുര്യന് വെളിച്ചം കൂടുതല്‍ ഉണ്ടാകും. കറിക്ക് സ്വാദ് കൂടും. മധുരത്തിന് കൂടുതല്‍ മധുരം. ചെടികള്‍ക്ക് പച്ചപ്പ്‌ കൂടും.

പിന്നീട് ഒരിക്കല്‍ എനിക്ക് തോന്നി, വേറെ ഒരാള്‍ക്കും ഇല്ല അത് പോലുള്ള തോന്നലുകള്‍ എന്ന്. സ്വന്തം ജന്മദിനം ഓര്‍മയില്ല എന്ന് പറയുന്നവര്‍ ആണ് കൂടുതല്‍ maturity ഉള്ളവര്‍ എന്ന്.

അങ്ങനെ ആകാന്‍ ശ്രമിച്ചു. ഒരളവു വരെ വിജയിച്ചു.





ഇപ്പോള്‍ കൊതി തോന്നുന്നു; ഒന്ന് കൂടി ആ സന്തോഷം തിരിച്ചു കിട്ടാന്‍.

പറഞ്ഞിട്ടെന്താ മനസ്സിന് വരെ പ്രായമായി തുടങ്ങി

Monday, June 7, 2010

ദുഃഖം

ഒരുപാട്... ഒരുപാട്...
ഒരുപാട് പറയണമെന്നുണ്ട്
എഴുതണമെന്നും


പക്ഷെ...
ഞാന്‍ പറയുന്നത്
നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് ആവണമെന്നില്ല


ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്
നീ കേള്‍ക്കുന്നുമില്ല


എന്നും, എപ്പോഴും ...

ആഗ്രഹങ്ങള്‍ ആണ് ദുഃഖത്തിന് കാരണം അല്ലേ?

Wednesday, June 2, 2010

വീണ്ടും കാലവര്‍ഷം

മഴ മഴ മഴ മഴയൊരു ചെറുമഴയോ ?
മഴ മഴ മഴ മഴയൊരു പെരുമഴയോ ?


പക്ഷെ എന്തിനാണ് നട്ട പാതിരാക്ക്‌ ഇടിവെട്ടി പേടിപ്പിക്കുന്നത്‌?

Friday, May 21, 2010

മറ്റൊരു യാത്രയില്‍

അപ്പൊ പറഞ്ഞു വന്നത് ബസിനെ കുറിച്ചും കൂട്ടുകാരിയെ കുറിച്ചും ആണല്ലോ. അപ്പോഴാണ് മറ്റൊരു യാത്ര ഓര്‍മ വന്നത്. ഈ ഓര്‍മയിലും പ്രമുഖര്‍ വീണ്ടും ബസും കൂട്ടുകാരിയും.

അന്ന് ഞങ്ങള്‍ എന്തോ ഒരു അത്യാവശ്യത്തിനു തിരുവനന്തപുരത്ത് പോയി. K.S.R.T.C ബസ്‌. ഒരു വിധം നല്ല തിരക്ക്. ഞങ്ങള്‍ ഏതാണ്ട് വാതിലിനു മുന്നിലായി വരുന്ന സീറ്റില്‍ ഇരിക്കുന്നു. വാതിലിനടുത്തും ചുറ്റുപാടുമായി കമ്പിയില്‍ തൂങ്ങി കുറേ പേര്‍ ഉണ്ട്. പെട്ടെന്ന് കൂട്ടുകാരി തിരിഞ്ഞു നോക്കുന്നു. മുടി ഒതുക്കി വെക്കുന്നു. ഞാനും തിരിഞ്ഞു നോക്കി. ഒന്നും മനസ്സിലായില്ല. നേരെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കുന്നു മുടി ഒതുക്കി വെക്കുന്നു. അപ്പോള്‍ ഞാന്‍ ലാത്തിയടിക്ക് ഒരു ചെറിയ ഇടവേള ഇട്ടു കൊണ്ട് ചോദിച്ചു എന്താ സംഭവം എന്ന്. അവള്‍ പറഞ്ഞു ഒരു അലവലാതി മുടിയില്‍ പിടിച്ചു വലിച്ചെന്ന്. എന്‍റെ രക്തം തിളച്ചു. ഞാനും തിരിഞ്ഞു നോക്കി. ഒരു ചുവന്ന ഷര്‍ട്ടുകാരന്‍. ഞാന്‍ അവനെ കണ്ണുരുട്ടി നോക്കി. ബഷീറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ചുട്ട നോട്ടം'. അവന്‍ ആകെ ചൂളി. ഞാന്‍ എന്നെ സ്വയം അഭിനന്ദിച്ചു. ഞാന്‍ ആള് കൊള്ളാം.

5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബസ്‌ എവിടെയോ നിറുത്തി. കൂട്ടുകാരി പറഞ്ഞു "ഭാഗ്യം അയാള്‍ ഇറങ്ങിപ്പോയി".

ബസ്‌ മുന്നോട്ടെടുത്തു. ഞാന്‍ തലപ്പോക്കി നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു ചുവന്ന ഷര്‍ട്ടുകാരന്‍. പുറകില്‍ നിന്നിരുന്ന ആള്‍ എങ്ങനെയോ തിക്കി തിരക്കി മുന്നോട്ട് പോകുന്നു.

ഞാന്‍ കൂട്ടുകാരിയോട് പറഞ്ഞു: "അയാള്‍ ഇറങ്ങിയിട്ടില്ല. ദേ പോണു മുന്നോട്ടു. ഞാന്‍ പേടിപ്പിച്ചു വിട്ടതാ".

അവള്‍ പറഞ്ഞു: "അയാള്‍ ഇറങ്ങി. ആ കള്ളിമുണ്ടുടുത്ത ആള്‍ ആയിരുന്നു".

ദൈവമേ, എപ്പൊഴും എന്ന പോലെ ഇപ്പോഴും ചെയ്തത് മണ്ടത്തരം ആയി എന്ന് മനസ്സിലായി.



ആരാണെന്നു അറിയില്ല... സ്ഥലം പോലും അറിയില്ല... പക്ഷേ പാവം ചുവന്ന ഷര്‍ട്ടുകാരാ മാപ്പ്

Friday, May 14, 2010

ഒരു യാത്രയില്‍ ...

ചില യാത്ര വിവരണങ്ങള്‍ എഴുതാം എന്ന് വിചാരിച്ചു തുടങ്ങുന്നു. പറഞ്ഞു വരുമ്പോള്‍ എന്താകും എന്നും അറിയില്ല. ഞാന്‍ പൊറ്റക്കാടിനേ പോലെ വലിയ യാത്ര ഒന്നും ചെയ്തിട്ടില്ല.മുന്നാറില്‍ കോളേജില്‍ പോയിരുന്നത് ആണ് എന്‍റെ നീണ്ട യാത്രകള്‍.

KSTRC ബസിന്‍റെ കുടുക്കവും പുകയും. തിരിഞ്ഞു മറിഞ്ഞു പോകുന്ന റോഡും എല്ലാം കൂടി നല്ല രസമായിരുന്നു. തണുപ്പടിച്ചാല്‍ അലെര്‍ജി വരുമെങ്കിലും ആ തണുത്ത കാറ്റ് മുഖത്ത് അടിച്ചില്ലെങ്കില്‍ യാത്രയുടെ മുഴുവന്‍ സുഖവും പോകും.മുന്നാറിലെ മുറിഞ്ഞു മുറിഞ്ഞു പെയ്യുന്ന നനുത്ത മഴ ബസിന്‍റെ കാറ്റില്‍ മുഖത്ത് വീഴുന്നതും എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഓര്‍മയാണ്. പുറകിലെ സീറ്റിലിരുന്ന തമിഴന്‍ ജനല്‍ അടക്കു എന്ന് തമിഴില്‍ ആക്രോശിച്ചതും ഒരു യാത്രയിലെ ഓര്‍മയാണ്.

ഇനി പറയാന്‍ പോകുന്നത് എനിക്ക് സംഭവിച്ച ഒരു വലിയ ചതിയുടെ കഥയാണ്. സ്ഥലം: KSRTC ബസ്‌ (മുന്നാറിനും കോതമംഗലത്തിനും ഇടയില്‍ എവിടെയോ), ജനലിനരുകിലെ സീറ്റില്‍ എന്‍റെ പ്രിയ കൂട്ടുകാരി (പേര് പറയുന്നില്ല), നടുക്ക് ഞാന്‍, അറ്റത്തെ സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു. അങ്ങനെ വളഞ്ഞു തിരിഞ്ഞു ബസ്‌ പോകുമ്പോള്‍ ഒരു പുരുഷന്‍ വന്നു ഒഴിഞ്ഞു കിടക്കുന്ന സീറ്റില്‍ ഇരുന്നു.അപരിചിതനായ ഒരു പുരുഷന്‍ അല്ലേന്ന് വിചാരിച്ചു ഞാന്‍ അല്‍പ്പം കൂടി അടങ്ങി ഒതുങ്ങി നീങ്ങിയിരുന്നു.മുന്നിലെ സീറ്റിന്‍റെ കമ്പിയില്‍ മുറുകെ പിടിച്ചു.

അങ്ങനെ അല്പ്പദൂരം മുന്നോട്ടു പോയി. രണ്ടു വളവു കഴിഞ്ഞു ഞാന്‍ അല്പം റിലാക്സ് ചെയ്തു. ഇത് അറിഞ്ഞിട്ടെന്ന പോലെ അടുത്ത വളവില്‍, എന്‍റെ എല്ല് പോലെയിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരി ഒരു ഹിപ്പോപ്പോട്ടമസിന്‍റെ ശക്തിയോടെ എന്നെ വന്നിടിച്ചു. ഞാന്‍ പോയി ആ അജ്ഞാതനായ പുരുഷനെ ഒറ്റ ഇടി.പാവം മനുഷ്യന്‍ സീറ്റില്‍ നിന്ന് താഴെ തറയില്‍. ഞാന്‍ ഒന്നുമറിയാത്ത പോലെ തിരിഞ്ഞു ജനലിലൂടെ കാനനഭംഗി ആസ്വദിച്ചു. അപ്പോള്‍ അവള്‍ എന്നെ ചതിച്ചു കൊണ്ട് ഒറ്റ ചിരി. ബസ്‌ മുഴുവന്‍ ചിരി പടരാന്‍ അധികം താമസിച്ചില്ല. ആ മനുഷ്യന്‍ താഴെ നിന്ന് എഴുന്നേറ്റു സീറ്റില്‍ ഇരിക്കാതെ മുകളിലെ കമ്പിയില്‍ തൂങ്ങി നിന്നപ്പോള്‍ ചിരി കൂടി.

ഭാഗ്യത്തിന് അടുത്ത സ്റ്റോപ്പില്‍ അങ്ങോര്‍ക്ക് വേറെ സീറ്റ്‌ കിട്ടി. ഞാന്‍ ഇറങ്ങാറായപ്പോള്‍ ബസില്‍ വീണ്ടും ചിരി. ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ കണ്ടു ആ ദുഷ്ടന്‍ അല്‍പ്പം കൂടി അടങ്ങി ഒതുങ്ങി നീങ്ങിയിരുന്നു.

എന്ത് പറയാനാ ഇതൊക്കെ തന്നെ തലവര.

Friday, May 7, 2010

I love comics





I went to the comics.com site and clicked on grab-a-comic link, I had no idea how that would work. Anyway, it turned out be rather funny cartoon. So, thank you Comics.com for the widget.

My current favorite is Rose is Rose. If you haven't read it yet, try one. It comes in newspapers too.

I just love its simple themes. It usually depicts the Gumbo family, Jimbo Gumbo, Rose Gumbo and their son Pasquale Gumbo. And of course, the family kitten peekaboo.

My favorites are Pasquale young cousin Mimi and Pasquale's guardian angel.

Friday, April 30, 2010

കഥ ഇത് വരെ

ഞാന്‍ ദിവസവും സീരിയലുകള്‍ കാണാറുണ്ട്. ഏഷ്യാനെറ്റ്‌ , സുര്യ എന്നീ ചാനലുകള്‍ മാത്രേ കാണാറുള്ളു

ഓരോരോ കഥകള്‍ പോകുന്ന പോക്ക്. ടെന്‍ഷന്‍ അടിച്ചു ടെന്‍ഷന്‍ അടിച്ചു ഒരു പരുവം ആകും. പക്ഷേ സീരിയല്‍ കൊണ്ട് ഒരുപാട് ഗുണം ഉണ്ട്.

ഞാന്‍ ഇടയ്ക്കിടയ്ക്ക് ആലോചിക്കും എന്ത് കൊണ്ടാണ് എന്‍റെ ജീവിതം ഇത്ര സുഖമയം ആയതെന്ന്. എന്‍റെ ചെറിയ ചെറിയ വിഷമങ്ങള്‍ എത്ര ചെറുതാണെന്ന് ഞാന്‍ മനസിലാക്കുന്നത്‌ സീരിയലിലെ ദുഃഖം കാണുമ്പോഴാണ്. എന്നെ പിന്തുടരുന്ന ഒരു ഭീകരനായ അജ്ഞാതന്‍ ഇല്ല. എല്ലാവരില്‍ നിന്നും മറച്ചു പിടിക്കേണ്ട രഹസ്യം ഇല്ല. എന്തിനു അധികം, എന്‍റെ കുടംബത്തില്‍ കഠിനമായ വഴക്കുകള്‍ പോലും ഇല്ല. (അപ്പച്ചന്‍ വരുമ്പോള്‍ 'ആ വൃത്തികേട് ഒന്ന് ഓഫ്‌ ചെയ്യ്' എന്ന് സീരിയലുകളെ കുറിച്ച് പറയുമ്പോള്‍ ഉണ്ടാകുന്ന കശപിശയെ വഴക്ക് എന്ന് വിളിക്കാന്‍ പറ്റില്ല).

ഈ സീരിയലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരു മഹാ ബുദ്ധിമതി ആണെന്ന് ഞാന്‍ ഒരിക്കലും മനസ്സിലാക്കില്ലായിരുന്നു. ഒരാള്‍ എന്നെ മൂന്ന് തവണയില്‍ കൂടുതല്‍ പറ്റിക്കില്ല, അപ്പോഴേക്ക് ഞാന്‍ എന്‍റെ പാഠം പഠിക്കും. പക്ഷെ, എത്രയായാലും പഠിക്കാത്ത തനി ബുദ്ധൂസ്കളും ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞത് സീരിയലുകളിലൂടെ ആണ്.

എന്തൊക്കെ പറഞ്ഞാലും വൈകിട്ട് 6 മുതല്‍ 9 വരെ സമയം പോകുന്നത് അറിയാറേ ഇല്ല. സീരിയലുകള്‍ക്ക് നന്ദി.

Sunday, March 7, 2010

Trying out new things

I really don't know if hiding things is acceptable... Because even if hidden, things does exist...

Thursday, March 4, 2010

നമുക്ക്

ഞാനും നീയും എന്ന ഭാവം നമുക്ക് നല്ലതല്ല അല്ലേ?

പക്ഷെ, ഞാനും നീയും ചേര്‍ന്നാലല്ലേ നമ്മള്‍ ഉണ്ടാവൂ? നമ്മളില്‍ നീ എവിടെ അവസാനിക്കുന്നു ഞാന്‍ എവിടെ തുടങ്ങുന്നു?

ഞാന്‍ ഇല്ലാതായാലെ നമ്മള്‍ ഉണ്ടാകു എന്നില്ലല്ലോ... ഞാന്‍ ഞാനായും നീ നീയായും ഒന്നിച്ചു നിന്നാലല്ലേ നമ്മള്‍ ആകൂ? ഞാന്‍ ഞാന്‍ ആണെന്ന് നീയും, നീ നീ ആണെന്ന് ഞാനും അറിയുന്നുണ്ടല്ലോ.

അപ്പോള്‍ നമ്മള്‍ നമ്മള്‍ ആയില്ലേ?


Tuesday, February 23, 2010

Been there having done that

Sometimes, it difficult to accept that what you have done was wrong. Sometimes, its easier to hide yourself from others than to accept that you made a mistake.

But I feel that I need someone to whom I can be 100% honest. May be I am a gossip-monger but once I know something, I just need to share it with someone else.

I find it impossible to keep something to myself. So, what I try to do is talk about things in such a way that people are unable to make head or tail of it... and later on I wonder why people talk to as if I am half-witted...

:) ... Well, I do it to myself

Wednesday, February 10, 2010

Well... Well...

Hmmm.... Life is rather good...


Good food adds to the quality of life... Here I am after a good meal feeling that the World is rather good...

:) ... May be I decide things on the spur of the moment... Well, and, "spur of the moment" rests on the day's menu...

Btw, I had an excellent lunch prepared by by mom... As always, Mom knows the best :D

Friday, February 5, 2010

എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചിട്ട് കുറേ നാള്‍ ആയി...
ഇതെങ്കിലും എഴുതാന്‍ കഴിഞ്ഞതില്‍ സന്തോഷം :)